ഓണ്‍ലൈന്‍ തട്ടിപ്പ്: ചതിയിൽപെടുന്നവർ ഏറുന്നു

അജ്മാന്‍: ഒറിജിനലിനെ വെല്ലുന്ന സൈറ്റുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഘത്തി​െൻറ വലയിലാകുന്നവരുടെ പട്ടിക നീളുന്നു.സമൂഹ മാധ്യമങ്ങളിലൂടെ ഭക്ഷണ സാധനങ്ങള്‍ 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചാണ് സംഘം ഇരകളെ വലയിലാക്കുന്നത്. പ്രമുഖ അന്താരാഷ്​ട്ര ബ്രാന്‍ഡുകളുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കാണ് പകുതി വില പ്രഖ്യാപിച്ച് ചതിക്കുഴി ഒരുക്കുന്നത്. രാജ്യത്തിന് പുറത്തുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. ഭക്ഷണം ഓര്‍ഡര്‍ നല്‍കിയ വകയിലല്ലാതെയും പണം നഷ്​ടമായവര്‍ നിരവധിയാണ്.

രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. അബൂദബിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഫേസ്​ബുക്കില്‍ 50 ശതമാനം ഇളവ് പരസ്യം കണ്ട് പിസ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ആദ്യത്തെ ഒ.ടി.പി സ്വീകരിക്കാതെ വന്നപ്പോള്‍ രണ്ടാമതും ശ്രമിച്ചു. രണ്ടാമത്തെ ശ്രമത്തില്‍ 50 ദിര്‍ഹം ഈടാക്കേണ്ടയിടത്ത് 1845 ദിര്‍ഹം ബ്രയോ ഗ്രൂപ് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പോവുകയായിരുന്നു. ഉടൻ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാങ്ക് ക്രെഡിറ്റ് ബ്ലോക്ക് ആക്കി. പരാതിയില്‍ തീരുമാനമുണ്ടാക്കാന്‍ രണ്ടാഴ്ച കാത്തിരിക്കാനാണ് ബാങ്ക് ആവശ്യപ്പെട്ടത്. അജ്മാനില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി മുസഫര്‍ കൂടക്കരയും ഫേസ്​ബുക്കിലെ വിസ്മയ പരസ്യം കണ്ടാണ്‌ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്.

പേമെൻറ് ഗേറ്റ് വേയില്‍ പോയി പേര്, അഡ്രസ്‌, ഇ–മെയില്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കിയിരുന്നു. ഒ.ടി.പി എത്രയായിട്ടും വരാത്തതിനെ തുടര്‍ന്ന് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് മറ്റൊരു ഓര്‍ഡര്‍ കൊടുത്തു. അപ്പോഴും പഴയതുപോലെ ഒ.ടി.പി വരാത്തതിനെ തുടര്‍ന്ന് വീണ്ടും ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു.

രണ്ട് ഓര്‍ഡറും കാന്‍സല്‍ ചെയ്ത് അഞ്ച് മിനിറ്റിനുശേഷം രണ്ടു ഒ.ടി.പിയും അടുപ്പിച്ചുവന്നു. അപ്പോഴാണ്‌ മുസഫര്‍ സൈറ്റ് അഡ്രസ്‌ വ്യക്തമായി പരിശോധിക്കുന്നത്. അബദ്ധം മനസ്സിലായതോടെ ശ്രമത്തില്‍നിന്ന്​ പിന്മാറി. പിറ്റേ ദിവസം വൈകീട്ട് ഇദ്ദേഹത്തിന് വിദേശ നമ്പറില്‍നിന്ന്​ ഫോണ്‍ വന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നുമാണ്, തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ വേണമെന്ന് വിളിച്ചവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നാണെങ്കില്‍ എന്തിനാണ് യു.എസ് നമ്പറില്‍നിന്ന്​ വിളിക്കുന്നതെന്ന് തിരിച്ചുചോദിച്ചപ്പോള്‍ വിളിച്ചവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

പെെട്ടന്നുള്ള ചോദ്യങ്ങളില്‍ അറിയാതെ തിരിച്ചറിയല്‍ രേഖാവിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ വലിയ നഷ്​ടം സംഭവിച്ചേനെയെന്ന്​ മുസഫര്‍ പറയുന്നു.

അവധിക്ക് നാട്ടിലേക്കുപോയ കുന്നംകുളം സ്വദേശിക്ക് 15,000 ദിര്‍ഹമി​െൻറ ക്രെഡിറ്റ്​ കാര്‍ഡാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ച രണ്ട് മണിയോടുകൂടി അക്കൗണ്ടില്‍ നിന്നും സംഘം 12,000 ദിര്‍ഹം പിൻവലിച്ചു. അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ മറ്റൊരു വലിയ തുക കൂടി പിൻവലിക്കാനുള്ള സംഘത്തി​െൻറ ശ്രമം ബാങ്ക് സംവിധാനം തിരിച്ചറിയുകയായിരുന്നു.

അവധിക്ക് പോന്നതിനാല്‍ ഇദ്ദേഹത്തി​െൻറ ഗള്‍ഫിലെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു. നേരം വെളുത്തപ്പോള്‍ ബാങ്കിലെ ഇ–മെയില്‍ സന്ദേശം കണ്ടാണ്‌ ഇദ്ദേഹം തട്ടിപ്പ് വിവരം അറിയുന്നത്. ഒ.ടി.പി പോലും നല്‍കാതെയാണ് പണം നഷ്​ടമായത്. ഷാര്‍ജയില്‍ ജോലിചെയ്യുന്ന ഒരു മലയാളിക്കും ഒ.ടി.പി പോലും നല്‍കാതെയാണ് പണം നഷ്​ടമായത്.

Tags:    
News Summary - Online fraud: The number of cheaters is on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.