അജ്മാന്: ദുബൈ പൊലീസില്നിന്നെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ മലയാളി കുടുംബത്തിന് വന്‍ തുക നഷ്ടമായി. ക്രെഡിറ്റ് കാർഡ് വിവിരങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത തട്ടിപ്പുകാരൻ 14,600 ദിർഹമിന് മുകളിലാണ് കാർഡിൽ നിന്ന് പിൻവലിച്ചത്. ദുബൈ പൊലീസില്നിന്നാണെന്ന് പറഞ്ഞാണ് മലയാളി കുടുംബത്തിലെ യുവതിക്ക് ഫോണ്‍ കോള്‍ വരുന്നത്. അയല്പക്ക സുരക്ഷയുടെ ഭാഗമായി ചില വിവരങ്ങള്‍ തേടാനാണ് വിളിക്കുന്നതെന്നും ഇതിന് മുമ്പ് ഒരു മെസേജ് അയച്ചിരുന്നത് കണ്ടിരുന്നില്ലേ എന്നും ഫോണ്‍ വിളിച്ചയാള്‍ ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, തന്റെ ഈ രേഖകളെല്ലാം ഭര്‍ത്താവിന്റെ കയ്യിലാണുള്ളതെന്നും അദ്ദേഹം പുറത്താണെന്നും യുവതി മറുപടി നല്കി. മറ്റെന്ത് രേഖകളാണ് കയ്യിലുള്ളതെന്നായി അടുത്ത ചോദ്യം. രേഖകളൊന്നും ഇല്ലെന്നും എല്ലാം ഭര്‍ത്താവാണ് സൂക്ഷിക്കുന്നതെന്നും യുവതി മറുപടി നല്കിയപ്പോള് രേഖകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉടനെ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ പാസ്പോര്ട്ടില് റെഡ് മാര്‍ക്ക് ചെയ്യുകയും നാട് കടത്തുകയും ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുകയും ചെയ്യുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ യുവതി വേവലാതിയിലായി. യുവതിയെ ഭയപ്പെടുത്തിയ ഇയാള്‍ നിങ്ങള്‍ എങ്ങിനെയാണ് കഴിയുന്നതെന്ന് വ്യക്തത വരുത്താനാണെന്ന് പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. തനിക്ക് കാര്‍ഡുകള്‍ ഇല്ലെന്നും ഭര്‍ത്താവിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെന്നും യുവതി മറുപടി നല്കി.
എന്നാല്‍, ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പര്‍ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് യുവതി തയാറാകാത്തതിനെ തുടര്‍ന്ന് തുടരെ തുടരെ ഇയാള്‍ ഫോണ്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ യുവതി ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹംജോലി സംബന്ധമായ മീറ്റിങ്ങിലായതിനാല്‍ ഫോണെടുത്തില്ല. ഇതിനിടയിലും പൊലീസില്നിന്നാണെന്ന് പറഞ്ഞയാൾ വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ ദേഷ്യത്തോടെ സംസാരിച്ച് ഇയാള്‍ യുവതിയില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പറും കാര്‍ഡിന്റെ കാലാവധി തീരുന്ന തിയതിയും വെരിഫിക്കേഷന് വാല്യു നമ്പറും കൈക്കലാക്കി. ഏതാനും സമയം പിന്നിടുമ്പോഴേക്കും ക്രെഡിറ്റ് കാര്‍ഡ് ഉടമയായ യുവതിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് സ്മാര്‍ട്ട് ദുബൈ ഗവര്‍മെണ്ടിലേക്ക് പണം പിന്‍വലിച്ചതായി മെസേജുകള്‍ വരികയായിരുന്നു.
ഒ.ടി.പി പോലും നല്‍കാതെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിക്കുന്നതിന്റെ നിരവധി സന്ദേശങ്ങള്‍ വരുന്നത് കണ്ടാണ് കാര്‍ഡ് ഉടമ ഞെട്ടിയത്. ഉടൻ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചെങ്കിലും 14,600 ദിർഹം നഷ്ടമായിരുന്നു. ഒ.ടി.പി നല്‍കാതെ പണം കൈമാറ്റം ചെയ്തതിനെതിരെ ബാങ്കിനും പൊലീസിനും പരാതിയും നല്‍കിയിരിക്കുകയാണ് പൊന്നാനി സ്വദേശികളായ ഈ മലയാളി കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.