ഗൾഫിൽ ഓൺലൈൻ കലാശക്കൊട്ട്​

ദുബൈ: നിയമസഭ തെരെഞ്ഞെടുപ്പി​െൻറ ഭാഗമായി പ്രവാസി ഇന്ത്യയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ കലാശക്കൊട്ട്​ ഒരുക്കും.

ശനിയാഴ്​ച രാത്രി യു.എ.ഇ സമയം 8.30നാണ്​ പരിപാടി. വെൽഫയർ പാർട്ടി കേരള പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം, പെമ്പിളൈ ഒരുമെയ് മുൻ നേതാവ് ഗോമതി, വെൽഫെയർ പാർട്ടിയുടെ പ്രമുഖ സ്ഥാനാർഥികൾ തുടങ്ങിയവർ പ​ങ്കെടുക്കും.

ഗാന ശിൽപങ്ങളും വെർച്വൽ പ്രകടനങ്ങളും കൊട്ടിക്കലാശത്തിലുണ്ടാകുമെന്ന് പ്രവാസി ഇന്ത്യ പ്രോഗ്രാം കൺവീനർ അബ്​ദുല്ല സവാദ് പറഞ്ഞു. സൂം, ഫേസ്​ബുക്ക്​, യൂട്യൂബ്​ പ്ലാറ്റ് ഫോമുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

Tags:    
News Summary - online kottikkalasham in gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.