ഷാര്‍ജ: പ്രമുഖ കമ്പനികളുടെ മൊബൈല്‍ ഫോണുകളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ വഴി വന്‍ തോതില്‍ വിറ്റഴിക്കുന്നതായി യു.എ.ഇ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ച് വ്യാജ പ്ളാസ്റ്റിക് ഐഫോണുകള്‍ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തത്തെിയിരിക്കുന്നത്. അസല്‍ ഫോണിെൻറ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ആദ്യപടി. എന്നാല്‍ അവശ്യക്കാര്‍ക്ക് ഇവരത്തെിക്കുന്നത് വ്യാജ പതിപ്പുകളാണ്. പോയവര്‍ഷം 160 കോടി ദിര്ഹത്തിെൻറ വ്യാജ ഉത്പന്നങ്ങളാണ് ദുബൈയില്‍ മാത്രം കണ്ടെത്തിയത്. ഇതില്‍ 1.46 കോടി ദിര്ഹത്തിെൻറ വ്യാജ മൊബൈല്‍ ഫോണുകളായിരുന്നുവെന്ന് ദുബൈ സാമ്പത്തിക കാര്യ വിഭാഗം പറഞ്ഞു.
വിപണിയില്‍ 2500 ദിര്‍ഹത്തിന് മുകളില്‍ വിലയുള്ള പ്രമുഖ കമ്പനികളുടെ ഫോണുകള്‍ ഓണ്‍ലൈന്‍ വാണിഭക്കാര്‍ വില്‍ക്കുന്നത് 700, 750 ദിര്‍ഹത്തിനാണ്. ഉപഭോക്താക്കളെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നു. അത് കൊണ്ട് തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ആവശ്യക്കാരെ കണ്ടെത്താനും ഇവര്‍ക്കാവുന്നു.
തട്ടിപ്പ് മനസിലാക്കാത്തവര്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നു. ഒരേ സമയം ആയിരക്കണക്കിന് ആവശ്യക്കാരെ കണ്ടെത്താന്‍ ഇത് വഴി തട്ടിപ്പുകാര്‍ക്ക് കഴിയുന്നതായി അധികൃതര്‍ ചൂണ്ടികാട്ടുന്നു. മൊബൈല്‍ ഫോണുകളുടെ പുറംമോടി കണ്ടാല്‍ തട്ടിപ്പ് മനസിലാവുകയില്ല. എന്നാല്‍ വാങ്ങി ഉപയോഗിക്കുമ്പോളാണ് ചതി മനസിലാവുക. ഒരു കാരണവശാലും ഇത്തരം ഫോണുകള്‍ വാങ്ങരുതെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കുന്നത്. തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യത ഇവയില്‍ പതിന്മടങ്ങ് കൂടുതലാണ്.
വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ 15,000 ദിര്‍ഹമാണ് പിഴ. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ തുക ഇരട്ടിക്കും. കുറഞ്ഞ വരുമാനക്കാരാണ് ഓണ്‍ലൈന്‍ ചതിയില്‍പ്പെടുന്നവരിലധികവും. മുമ്പ് തെരുവുകളില്‍ നടത്തിയിരുന്ന ഫോണ്‍ വില്‍പ്പനയാണ് ഇപ്പോള്‍ ഓണ്‍ലൈനിലേക്ക് നീങ്ങിയിരിക്കുന്നത്. അധികൃതര്‍ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്നാണ് കവലകളും ബസ് നിറുത്തല്‍ ഇടങ്ങളും കേന്ദ്രികരിച്ച് നടത്തിയിരുന്ന വ്യാജ ഫോണ്‍വില്‍പ്പന സാമൂഹിക മാധ്യമങ്ങളിലേക്ക് നീങ്ങിയത്. ഷാര്‍ജ, ദുബൈ, അജ്മാന്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളായിരുന്നു പണ്ട് ഇവരുടെ താവളം. പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ തുടര്‍ച്ചയായി കച്ചവടക്കാര്‍ പിടിക്കപ്പെട്ടതോടെ ഇവരുടെ ശല്യം ഒഴിവായെങ്കിലും പിന്നിട് ഓണ്‍ലൈനിലൂടെ ചതി ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ഇത്തരം വ്യാജ ഫോണുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാനാവില്ല എന്ന് ചതിയില്‍പ്പെട്ടവര്‍ പറയുന്നു. ഇന്‍റര്‍ നാഷണല്‍ മൊബൈല്‍ എകുപ്മെന്‍റ് ഐഡന്‍റിറ്റി നമ്പര്‍ (ഐ.എം. ഇ.ഐ) ഇല്ലാത്ത ഫോണുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. മൊബൈലില്‍ *#06# എന്ന് ഡയല്‍ ചെയ്താല്‍ ഫോണിെൻറ ഐ.എം. ഇ.ഐ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും.ഫോണിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ വ്യാജ ഫോണുകളില്‍ ഇവ കൃത്യമാകുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.