ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യ യു.എ.ഇ പൊതുജനങ്ങൾക്കായി നടത്തിയ ജനകീയ ഓൺലൈൻ പ്രശ്നോത്തരിയുടെ അവസാന റൗണ്ട് മത്സരത്തിൽ പാലക്കാട്ടുനിന്നുള്ള സനീഷ് വർമ ഒന്നാം സമ്മാനം കരസ്ഥമാക്കി. ആഗസ്റ്റ് 15ന് നടന്ന ആദ്യ റൗണ്ടിൽ ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയന്‍റ് നേടിയ 25 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. അബൂദബിയിലെ നൗഫൽ യൂസഫ് രണ്ടാം സ്ഥാനവും അൽഐനിലെ മുഹമ്മദ് ഷാഹിദ് മൂന്നാം സ്ഥാനവും നേടി. കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും പ്രവാസി ഇന്ത്യ ഓണാഘോഷത്തിൽ വിതരണം ചെയ്യും. ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെ പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.