അജ്മാൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഏതൊരു പ്രതിസന്ധിഘട്ടത്തെയും ചിരിച്ചുകൊണ്ട് നേരിടുന്ന ഒരു വ്യക്തിത്വവും ജനകീയനും കറകളഞ്ഞ രാഷ്ട്രീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യോഗത്തിൽ അനുസ്മരിച്ചു.
ആക്ടിങ് പ്രസിഡന്റ് കെ.ജി. ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യവിഭാഗം കൺവീനർ രാജേന്ദ്രൻ പി. അനുശോചന പ്രമേയവും ഉദയഭാനു (ഇൻകാസ് അജ്മാൻ), അനന്ദൻ എം. (ഐ.ഒ.സി), ടി.പി. സമീന്ദ്രൻ (മാസ്), പ്രേംകുമാർ (യുവകലാസാഹിതി), ആഷിഖ് (കെ.എം.സി.സി), മനാഫ് കുന്നിൽ (ഐ.എം.സി.സി), അലി ആളൂർ (ഇന്ദിര ഗാന്ധി വീക്ഷണം ഫോറം), സുരേഷ് ബാബു (സേവനം സെന്റർ യു.എ.ഇ), ഗണേഷ് കുമാർ (അജ്മാൻ മലയാളി സമാജം), എബിസൺ തെക്കേടൻ (ഗുരു രംഗവേദി), ജമാൽ മന്തിയിൽ (ഗ്രാന്റ്മ), നൗഷാദ് ചുണ്ട (ഒരുമ കടയ്ക്കൽ), ദയെസ് ഇടിക്കുള (വേൾഡ് മലയാളി കൗൺസിൽ), സാം വർഗീസ് (ഇ.ഐ.സി.സി) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ചന്ദ്രൻ ബേപ്പ് സ്വാഗതവും ട്രഷറർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.