കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസ ലോകത്തിനും തീരാനഷ്ടമെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് ഐ.എസ്.സി ക്ലബ് ആക്ടിങ് പ്രസിഡന്റ് സി.എക്സ്. ആന്റണി പറഞ്ഞു.
സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ വി.ഡി. മുരളീധരൻ, ഉപദേശക സമിതി അംഗം എൻ. അബ്ദുസ്സമദ്, ക്ലബ് പി.ആർ.ഒ സി.കെ. അബൂബക്കർ, ആർട്സ് കൺവീനർ കെ.പി. മുജീബ്, ഖോർഫുഖാൻ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി പ്രേമിസ് പോൾ, അഷ്റഫ് കുനിയിൽ, അമീർ മണ്ണാർക്കാട്, കെ.എം.സി.സി, ഇൻകാസ് സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ആർട്സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.