ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ മാനേജിങ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് മൊഹിദ്ദീൻ അധ്യക്ഷത വഹിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, അഡ്വ. നജുമുദ്ദീൻ, അഡ്വ. ഫരീദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ മുൻ പ്രസിഡന്റ് നിക്സൺ ബേബി, മാനേജിങ് കമ്മിറ്റി അംഗം വിദ്യാധരൻ, നാദിർഷ എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി രാജീവ് സ്വാഗതവും ട്രഷറർ അസീം അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
റാസല്‍ഖൈമ: ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ച് റാക് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് റാഷിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിങ് സെക്രട്ടറി അസീസ് കൂടല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അസീം ചെമ്പ്ര, കാദര്‍കുട്ടി നടുവണ്ണൂര്‍, താജുദ്ദീന് മര്‍ഹബ, അയ്യൂബ് കോയക്കന്‍, മുനീര്‍ ബേപ്പൂര്‍, അബ്ദുല്‍ റഹീം, മൂസ കുനിയില്‍, ഹാരിഫ്, മാമുക്കോയ, സി.വി. അബ്ദുല്‍ റഷീദ്, ഷാഫി വാളക്കുളം, അഷ്റഫ് കൊടുങ്ങല്ലൂര്‍, നിഷാബ്, ഷാഫി, റസാഖ്, ഉമര്‍ സലീം, ഗോള്‍ഡന്‍ ബഷീര്‍, നിയാസ്, നിസാര്‍, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം വെട്ടം നന്ദി പ്രകാശിപ്പിച്ചു.
റാസല്‍ഖൈമ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് റാസല്‍ഖൈമ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക. ഫാ. സിറില്‍ വര്‍ഗീസ് വടക്കേടത്ത് അധ്യക്ഷത വഹിച്ചു.
ഇടവക സെക്രട്ടറി സജി വര്‍ഗീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ബേബി തങ്കച്ചന്, സ്റ്റാന്‍ലി തോംസണ്‍, ഡജി പൗലോസ്, അജി സഖറിയ, ഡോ. റജി കെ. ജേക്കബ്, അലക്സ് തരകന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.