ദുബൈ: ഓർമ ബാലവേദിയുടെ നേതൃത്വത്തിൽ വേനൽ തുമ്പി ക്യാമ്പ് സംഘടിപ്പിച്ചു. നാട്ടിൽനിന്ന് എത്തിയ കോട്ടക്കൽ മുരളി മാസ്റ്റർ, ശ്രീജിത്ത് കാഞ്ഞിലേരി എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് മലയാളം മിഷൻ കോഓഡിനേറ്റർ അംബുജം സതീഷ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത് വർത്തമാനകാലത്ത് അനിവാര്യമാണെന്ന് അംബുജം സതീഷ് പറഞ്ഞു.
ബാലവേദി പ്രതിനിധി നതാഷ അധ്യക്ഷത വഹിച്ചു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിജു ബഷീർ, ശ്രീജിത്ത് കാഞ്ഞിലേരി എന്നിവർ സംസാരിച്ചു. ബാലവേദി കൺവീനർ ലിജിന സ്വാഗതവും ആദിശ്രീ നന്ദിയും പറഞ്ഞു.
കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു. ഓർമ രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ് അധ്യാപകർക്ക് ഓർമയുടെ ഉപഹാരം കൈമാറി. 110ൽപരം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.