ഋതുഭേദങ്ങൾക്കനുസരിച്ച് വെയിലും നിലാവും ശിശിരത്തിലെ കോടമത്തും ആർത്തുല്ലസിക്കാനെത്തുന്ന ഹജർമലയുടെ മുകളിലെ റസ്റ്റ് ഹൗസ് കാഴ്ചക്കാരെ വരവേൽക്കാനൊരുങ്ങി. ഖോർഫക്കാെൻറ വിണ്ണും മണ്ണും കടലും മേടും ഒന്നിച്ചാസ്വദിക്കുവാൻ സാധിക്കുന്ന ഈ സൗന്ദര്യത്തിെൻറ പേര് അൽ സഹബ് എന്നാണ്. മലമുകളിലെ ഇൗ വിസ്മയം സുപ്രീം കൗ
ൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് 580 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി ഖോർഫക്കാെൻറ വിനോദ സഞ്ചാര ഭൂപടത്തിൽ പുതു വിസ്മയം കുറിക്കും.
30 മീറ്റർ വ്യാസമുള്ള വ്യതിരിക്തമായ വൃത്താകൃതിയിലാണ് റസ്റ്റ് ഹൗസ്. ഇവിടെ നിന്ന് നോക്കിയാൽ ഖോർഫക്കാൻ നഗരത്തിെൻറ മനോഹര ദൃശ്യങ്ങൾ കാണാൻ കഴിയും. മലമുകളിലെത്തുന്നവരെ കാത്ത് ജലധാരകൾ, റെസ്റ്റാറൻറ്, കഫറ്റീരിയ എന്നിവയുണ്ട്. 90 കാറുകൾക്ക് ഒരേ സമയം പാർക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു.
താഴ്വരയിൽ നിന്ന് അൽ സഹബിലേക്ക് പോകുന്ന ചുരം റോഡിന് 5.63 കിലോമീറ്റർ നീളമുണ്ട്. റോഡിനിരുവശവും സദാസമയവും പൂത്ത് നിൽക്കുന്ന കാട് ഒരുങ്ങും. കഴിഞ്ഞ ഡിസംബറിലാണ് ഖോർഫക്കാനിലെ വെള്ളച്ചാട്ടം തുറന്നത്. സമുദ്രനിരപ്പിൽ നിന്ന് 43 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് നൂതന സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ 45 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പ്രകൃതിദത്ത പർവത ഗുഹയ്ക്കുള്ളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഹജർമലയും കേരളവും തമ്മിൽ അഭേദ്യബന്ധമുണ്ട്. അടയാള പാറകൾക്ക് സമീപം നങ്കൂരമിട്ട പത്തേമാരികളിൽ നിന്ന് കരയിലേക്ക് നീന്തി കയറിയവർക്ക് ജീവരാഗം പകർന്നത്, പറങ്കികളോട് പടവെട്ടി വിജയകാഹളം മുഴക്കിയ ഖോർഫക്കാൻ കരുത്തായിരുന്നു. പർവ്വതത്തിെൻറ മുകളിലൂള്ള പുരാതന നിരീക്ഷണ മാളികയിൽ നിന്നാണ് അന്നത്തെ തലമുറ ശത്രുവിനെയും അതിഥികളെയും തിരിച്ചറിഞ്ഞത്. അതേ പർവ്വതമാണ് വിനോദ കേന്ദ്രം ഒരുക്കി അതിഥികളെ വരവേൽക്കാനൊരുങ്ങുന്നത്. യു.എ.ഇയിലെ ആദ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും അൽ റഫീസ അണക്കെട്ടും വാദി ഷീസ് ഉദ്യാനവും ഇതിനു സമീപത്തു തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.