ദുബൈ: യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിൽ പൈലറ്റാകാൻ അവസരം. 100ലധികം ഒഴിവുകളാണുള്ളത്. ഈ വർഷവും അടുത്ത വർഷവുമായി ഒഴിവുകൾ നികത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
യൂറോപ്പിലെ എട്ട് നഗരങ്ങളിലായി റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കും. പിന്നീട്, മറ്റ് ആഗോള മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും. റോഡ് ഷോയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. എയർ ബസ് എ 320, എ 350, എ 380, ബോയിങ് 777, 787, ചരക്കുവിമാനമായ ബോയിങ് 777 എന്നിവയിലേക്കാണ് പൈലറ്റുമാരുടെ ഒഴിവുള്ളത്.
2023ഓടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ പൈലറ്റുമാരുടെ നിയമനം. 2025ലേക്ക് 1500 മുതൽ 2000 ജീവനക്കാരെ നിയമിക്കാൻ നേരത്തെ എയർലൈൻ പദ്ധതിയിട്ടിരുന്നതായി സി.ഇ.ഒ അന്റൊനോൾഡോ നർവ്സ് പറഞ്ഞു. അടുത്ത വർഷം പുതുതായി 15 വിമാനങ്ങൾ കൂടി വാങ്ങും. ഇതിനായി പൈലറ്റുമാർ, മെക്കാനിക്സ്, ഫ്ലൈറ്റ് അറ്റൻഡൻസ് എന്നിവരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.