ഷാർജ: എമിറേറ്റിലെ പൊലീസ് സേനയിൽ രണ്ടായിരം പേർക്ക് തൊഴിൽ നൽകുന്നതിന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. 2023ലെയും 2024ലെയും ബജറ്റുകളിൽ ഉൾപ്പെടുത്തിയാണ് ഇതു നടപ്പാക്കുക.
അടുത്തിടെ, ശൈഖ് സുൽത്താൻ മലീഹയിൽ ഗോതമ്പ് ഉൽപാദനം ആരംഭിക്കുന്നതിനായി ഫാമിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തിരുന്നു.
നിരവധി പേർക്ക് ജോലിയും മറ്റു സേവനങ്ങളും നൽകുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഇത്തരത്തിൽ വ്യത്യസ്ത മേഖലകളിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന നിരവധി പദ്ധതികളാണ് ഷാർജയിൽ നടപ്പിലാക്കിവരുന്നത്.
യുഎ.ഇയുടെ വൈജ്ഞാനിക- വ്യാവസായിക കേന്ദ്രമായ ഷാർജയിൽ പ്രവാസികൾക്കും നിരവധി അവസരങ്ങൾ തുറക്കുന്നുണ്ട്.
എല്ലാ തലത്തിലും അനുകൂലമായ അന്തരീക്ഷം, സ്ഥിരമായ വളർച്ചയുടെ ചരിത്രം, അതിവേഗം വളരുന്ന സംയോജിത കമ്യൂണിറ്റികൾ എന്നീ കാരണങ്ങളാൽ സ്വകാര്യ മേഖലയും എമിറേറ്റിൽ സജീവമായി തൊഴിലവസങ്ങൾ തുറക്കുന്നുണ്ട്.
സ്വദേശികൾക്കും വിദേശികൾക്കും സഹായകമായാതാണിതെല്ലാം. പൊലീസ് സേനയിലെ അവസരങ്ങൾ പ്രധാനമായും സ്വദേശികൾക്കാണ് ഉപകാരപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.