അൽഐൻ: ലുലു കുവൈത്താത്തും(അൽഐൻ) ഡി.സി ബുക്സും അൽഐൻ മലയാളി സമാജവും ചേർന്നു സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന പുസ്തകോത്സവത്തിെൻറ ഭാഗമായി 'മഹാമാരി കാലത്തെ വായനയും എഴുത്തും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സെപ്റ്റംബർ 10 വെള്ളിയാഴ്ച കുവൈത്താത്ത് ലുലുവിൽ നടന്ന പരിപാടിയിൽ മുരളി മംഗലത്ത്, സാദിഖ് കാവിൽ എന്നിവർ ചർച്ച നയിച്ചു. റസൽ മുഹമ്മദ് സാലി മോഡറേറ്ററായിരുന്നു. ലുലു അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. അൽഐൻ മലയാളി സമാജം ആക്ടിങ് പ്രസിഡൻറ് വിനോദ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.ടി. ഷാജിത് സ്വാഗതം പറഞ്ഞു. മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ മുഖ്യാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. ലോക കേരളസഭ അംഗം ഇ.കെ. സലാം, ലുലു ബയിങ് മാനേജർ ഫദ്ലു, മലയാളം അധ്യാപകരായ മോഹൻ ദാസ്, മഹേഷ്, റസിയ ഇഫ്തിക്കാർ. ഡോ. സുനീഷ്, സമാജം ബാലവേദി കൺവീനർ ദിയ സൈനബ് , സന്തോഷ് അഭയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. താജ് ഹസൻ നന്ദി രേഖപ്പെടുത്തി. ഡി.സി.ബുക്സ് മാനേജർ അനിൽ അബ്രഹാം, ലുലു കുവൈത്താത്ത് ജനറൽ മാനേജർ സലിം അലി എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി. സെപ്റ്റംബർ 16ന് വൈകീട്ട് വിദ്യാർഥികൾക്കുള്ള സാഹിത്യ ക്വിസ് മത്സരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0503580151.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.