ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന് യു.എ.ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഹോമിയോപ്പതി കോൺഫറൻസ്
ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന് യു.എ.ഇ ചാപ്റ്റര്‍ അറബ് ദേശീയ ഹോമിയോപ്പതി കോൺഫറൻസ് 'ഓറിയാ - 21'സംഘടിപ്പിച്ചു.
ഇത്തിസാലാത്ത് അഡ്മിനിസ്ട്രേഷൻസ് ആൻഡ് ഗവൺമെൻറ് റിലേഷൻസ് ഡയറക്ടർ മർയം അൽ നുവാമി, ലൈല രഹല്‍ അല്‍ അഫ്താനി, ഇഷ ഫര്‍ഹ ഖുറൈഷി, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ആനന്ത് അൽഫോൻസ് ഡിസൂസ, സെക്രട്ടറി ഡോ. അബ്ദുൽ റഷീദ്, ട്രഷറർ ഡോ. നീതു നിക്കോളാസ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. റൊസീന ബെയ്ഗ് സഹീർ, ഇൻറർനാഷനൽ സെക്രട്ടറി ഡോ. അനൂപ് സുകുമാരൻ, ഇന്ത്യൻ ഹോമിയോപ്പതി റിസർച് സെൻറർ ഡയറക്ടർ ഡോ. സുബൈർ എന്നിവര്‍ പങ്കെടുത്തു. ഡോ. എ.ആർ. ഷാജഹാൻ, ഡോ. സീതാലക്ഷ്മി, ഡോ. ദിയോശ്രീ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഹോമിയോപ്പതി സമൂഹത്തെ പിന്തുണക്കുകയും ഗോൾഡൻ വിസ നല്കി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യു.എ.ഇ ഗവൺമെൻറിനോട് നന്ദി പ്രകടിപ്പിക്കുന്നതിനുമാണ് സമ്മേളനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.