ദുബൈ: ഈ വര്‍ഷത്തെ സെൻട്രൽ ഇസ്ലാമിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ സ്കൂൾ അധ്യാപകന് അബ്ദുൽ മജീദ് സ്വാഗതപ്രസംഗത്തോട് കൂടിയാണ് ഫെസ്റ്റിന് തിരശ്ശീല ഉയർന്നത്. സ്കൂള്‍ ഡയറക്ടര്‍ ആര്.എസ്.എം. ഗാലിബ് സംസാരിച്ചു. ദുബൈ ആർ.ടി.എ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ശൈഖ് ഉസാമ ഹാഷിം അല്‍ സാഫി, തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ റഹ്മാന് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. അബ്ദുൽ റഷീദ് ആശംസകള്‍ നേര്‍ന്നു. ഇസ്ലാമിക് വിഭാഗം മേധാവി മുഹമ്മദ് സുബൈര്‍ അഹമ്മദ് നന്ദി രേഖപ്പെടുത്തി.
ഖുര്‍ ആന്‍ പാരായണം, പ്രസംഗം, ഖുര്‍ ആന്‍ മനപ്പാഠം എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. മത്സരാർഥികള്‍ നല്ല നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ യിലേയും ഇന്ത്യയിലേയും വിവിധ സ്കൂളുകളില്‍നിന്നായി ഏകദേശം ഇരുന്നൂറ്റി ഇരുപത്തഞ്ചോളം മിടുക്കന്മാരും മിടുക്കികളും മാറ്റുരച്ച ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം സെന്‍ട്രല്‍ സ്കൂള്‍ ദുബൈയും രണ്ടാം സ്ഥാനം ന്യൂ ഇന്ത്യന്‍ സ്കൂള്‍ ദുബൈയും മൂന്നാം സ്ഥാനം ഇന്ത്യ ഇൻറര്‍നാഷനല്‍ സ്കൂളും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.