ഫുജൈറ: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച പത്താമത് നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സാഗർ ഉസ്മാൻ മിസ്മാറി ഉദ്ഘാടനം ചെയ്തു.
അൽ ജമാഹീർ ഫുട്ബാൾ ഫീൽഡ് ടർഫിൽ നടന്ന ടൂർണമെന്റിൽ മാർസ് ഫുജൈറ നായനാർ കപ്പ് കരസ്ഥമാക്കി. സോക്കർ സിറ്റി ഒ.ജി ഫുജൈറ രണ്ടാം സ്ഥാനവും നേടി. ടൂർണമെന്റിലെ മികച്ച താരമായി മാർസ് ഫുജൈറയുടെ അസ്ഹറിനെയും ഗോളിയായി ഷഫീഖിനെയും പ്രതിരോധ നിരയിലെ മികച്ച താരമായി അനീസിനെയും തിരഞ്ഞെടുത്തു. അക്കാദമി തലത്തിൽ 12 വയസ്സിന് താഴെ ഇനത്തിൽ ആർ.പി.ഇ.എസ് ഫുജൈറ വിജയികളായി. ഡി.എസ്.എൽ അക്കാദമി ദിബ്ബ രണ്ടാം സ്ഥാനത്തെത്തി.
15 വയസ്സിന് താഴെ ഇനത്തിൽ ആർ.പി.ഇ.എസ് ഫുജൈറ ജേതാക്കളായി. എഫ്.എസ്.കെ ഫുജൈറ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലോകകേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ, കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ബൈജു രാഘവൻ, സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, സ്വാഗത സംഘം ചെയർമാൻ സമ്പത്ത്, കൺവീനർ ഉസ്മാൻ മാങ്ങാട്ടിൽ, ജോ. കൺവീനർ നബീൽ, വൈസ് ചെയർമാൻ അബ്ദുൽ ഹഖ്, സ്പോർട്സ് കൺവീനർ പ്രദീപ് കുമാർ രാധാകൃഷ്ണൻ, ലെനിൻ ജി. കുഴിവേലിൽ, സുധീർ തെക്കേക്കര, ഉമ്മർ ചോലക്കൽ, പ്രിൻസ് തെക്കൂട്ടയിൽ, ദിൽഷാദ്, ബിനു മത്തായി, ടിറ്റോ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.