ദുബൈ: ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ യു.എ.ഇ ടീമും സംയുക്തമായി അക്കാഫ് അസോസിയേഷൻ ദുബൈ ഹാളിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. ചിന്മയ മിഷൻ കോളജ് ലിറ്ററേച്ചർ ക്ലബ് സെക്രട്ടറി ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചിന്മയ കോളജ് അലുംനി സെക്രട്ടറി രമേഷ് നായർ അധ്യക്ഷത വഹിച്ചു. ദീപ സുരേന്ദ്രന്റെ ‘ആടണം പോൽ പാടണം പോൽ’ എന്ന പുസ്തക ചർച്ചയിൽ ഇ.കെ. ദിനേശൻ, അജിത്ത് വള്ളോലി, സനൽ തിമോത്തി, ശരത്ത് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ബിജു ജോസഫ് കുന്നുംപുറത്തിന്റെ ‘അദൃശ്യഭാവം’, സിദ്ദീഖ് കൊറ്റായിയുടെ ‘കലക്കുവെള്ളത്തിലെ മാനത്തുകണ്ണികൾ’ എന്നീ രണ്ടു നോവലുകളുടെയും കവർ പേജ് പ്രകാശനം മച്ചിങ്ങൽ രാധാകൃഷ്ണൻ നിർവഹിച്ചു. സമസ്യ സുവർണ പ്രതിഭ അവാർഡ് നേടിയ ഫിനോസ് ചാന്ദിരകത്തിന് സമ്മാനിച്ചു. അക്കാഫ് കോളജ് പ്രതിനിധികളായ ബിന്ദു നായർ, ബിന്ദു ജയിംസ്, സമീർ ബാബു, ഫെബി ജോൺ, സമസ്യ അംഗം സനാതനൻ തമ്പി എന്നിവർ ആശംസ നേർന്നു. അക്കാഫ് പ്രതിനിധി ചിന്മയ ലവിൻ മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.