ദുബൈ: മൂല്യങ്ങൾക്ക് വില കൽപിക്കാത്തവരായി സമൂഹം മാറുന്ന പുതിയ കാലത്ത് എങ്ങനെയാണ് പ്രവാചകൻ മുഹമ്മദ് ധാർമിക, നൈതിക, സംസ്കാര സമ്പന്നരായ സമൂഹത്തെ സൃഷ്ടിച്ചത് എന്നതിനെക്കുറിച്ചുള്ള ആലോചനകൾ പ്രസക്തമാണെന്ന് അമേരിക്കൻ യൂനിവേഴ്സിറ്റി ലെക്ചറർ ഡോ. അഹ്മദ് ആൽ ജമീൽ അൽ നുഐമി പ്രസ്താവിച്ചു.
തിരുനബിചര്യ ജീവിതത്തിൽ പകർത്താൻ നാം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എഫ് സംഘടിപ്പിച്ച ദുബൈ മീലാദ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇല്യാസ് അഹ്സനി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ആമുഖഭാഷണം നടത്തി.
അബ്ദുസ്സലാം മുസ്ലിയാർ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി മുഖ്യാതിഥിയായിരുന്നു. രിസാല സ്റ്റഡി സർക്കിൾ ദുബൈ നോർത്ത് സാഹിത്യോത്സവ് ബ്രോഷർ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു.
ഇസാം സഖർ സുൽത്താൻ അൽ സുവൈദി, മമ്പാട് അബ്ദുൽ അസീസ് സഖാഫി, അലി ബാഖവി ആറ്റുപുറം, കാട്ടിപ്പാറ അബൂബക്കർ മൗലവി, ശരീഫ് കാരശ്ശേരി, താഹിർ സഖാഫി മഞ്ചേരി, ത്വാഹ ബാഫഖി തങ്ങൾ, അബ്ദുൽ സലാം മുസ്ലിയാർ വെള്ളലശ്ശേരി, പി.എം. ഹാരിസ്, സൈഫു, റസാഖ് അബൂബക്കർ, ഷുക്കൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞു സഖാഫി കണ്ണപുരം സ്വാഗതവും അഷ്റഫ് പാലക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.