അജ്മാൻ: എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായി പതിനാലാം വർഷവും ശിവഗിരി തീർഥാടനം സംഘടിപ്പിച്ചു. രാവിലെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠം തന്ത്രികൾ സനൽ ശാന്തി നേതൃത്വം നൽകി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് എത്തിയ ആയിരക്കണക്കിന് ശ്രീനാരായണീയ ഭക്തർ പദയാത്രയിൽ പങ്കെടുത്തു.
ശ്രീനാരായണഗുരുവിന്റെ വിഗ്രഹം വഹിച്ചുള്ള റിക്ഷയുമായി പദയാത്രക്ക് നേതൃത്വം നൽകിയത് ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും ഋതംബരാനന്ദ സ്വാമികളും ആയിരുന്നു. എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ദുബൈയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ശുഭംഗാനന്ദ സ്വാമികളും ഋതംബരാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി.
സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, മാത്തുക്കുട്ടി കടോൺ, പ്രദീപ് ഗോപാൽ, ജെ.ആർ.സി. ബാബു, ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായ പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശീ റൂപ് സിന്ദു, മുഹമ്മദ് അബ്ദുറഹ്മാൻ സുവൈതി, സൂരജ്, സിറാജുദ്ദീൻ, യൂത്ത് വിങ് കൺവീനർ സാജൻ സത്യ, വനിതവിഭാഗം യു.എ.ഇ കൺവീനർ യശ്രീ അനിമോൻ, യു.എ.ഇയിലെ എട്ടു യൂനിയനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വാചസ്പതി സ്വാഗതവും സുരേഷ് തിരുക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.