ദുബൈ: ആദ്യ വിമാനത്തിൽ സൗജന്യ യാത്രയൊരുക്കിയ യു.എ.ഇയിലെ ഇടത് സംസ്കാരിക കൂട്ടായ്മയായ ‘ഓർമ’ രണ്ടാം വിമാനത്തിൽ ഇൗടാക്കിയത് 500 ദിർഹം (10,000 രൂപ) മാത്രം. പലരും 750 ദിർഹം (15,000 രൂപ) മുതൽ 1250 ദിർഹം (25,000 രൂപ) ഇൗടാക്കുേമ്പാഴാണ് നിരക്ക് കുറച്ച് യാത്രക്കാരെ അയച്ച് ഒാർമ മാതൃക കാണിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ദുബൈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തി. 189 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 15ഒാളം പേർക്ക് സൗജന്യമായി ടിക്കറ്റും നൽകി.
മുതിർന്ന അംഗങ്ങളായ അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കി. ആദ്യവിമാനം പുറപ്പെട്ടതിന് പിന്നാലെ രണ്ടാംഘട്ടം പ്രഖ്യാപിച്ച ‘ഓർമ’ വന്ദേഭാരത് സർവിസുകളുടെ നിരക്കായിരിക്കും ഈടാക്കുക എന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, 740 ദിർഹമിന് സർവിസ് നടത്തുന്ന വന്ദേഭാരതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഒാർമയുടെ വിമാനം പറന്നതെന്നും ഇതിൽ പ്രവാസികളുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായതായും ഒാർമ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്, സാമൂഹ്യ പ്രവർത്തകരും ഇടത് സാംസ്‌കാരിക പ്രവർത്തകരുമായ രാജൻ മാഹി, എം.പി. മുരളി എന്നിവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.