ദുബൈ: ഓവർസിസ് മലയാളി അസോസിയേഷൻ -ഓർമയുടെ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാബു കിളിത്തട്ടിലിന്റെ ‘രണ്ട് നീല മത്സ്യങ്ങൾ’ എന്ന നോവൽ മുന്നോട്ടുവെക്കുന്ന വിഷയങ്ങളാണ് ചർച്ചയായത്.
അംബുജം സതീഷ് മോഡറേറ്ററായിരുന്ന ചർച്ചയിൽ ഒ.സി. സുജിത് പുസ്തകാവതരണം നടത്തി. ഗ്രന്ഥകർത്താവ് ഷാബു കിളിത്തട്ടിൽ സംസാരിച്ചു. ഓർമ രക്ഷാധികാരി റിയാസ്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ലത എന്നിവർ ആശംസ നേർന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഖൂസ് മേഖല അംഗം ഷിന്റോ ജോണിന് യാത്രയയപ്പും ഒരുക്കിയിരുന്നു. ഓർമയുടെ ഉപഹാരം ഷാബു കൈമാറി.
പ്രദീപ് തോപ്പിൽ, ജയപ്രകാശ്, അഷ്റഫ്, നവാസ്, രാജൻ എന്നിവർ ആശംസ നേർന്നു. ഓർമ സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിന്ദു ജെയിംസ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.