ദുബൈ: ഒരുമ ഒരുമനയൂര്‍ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദുബൈ അല്‍ സഫ പാര്‍ക്കില്‍ സംഘടിപ്പിച്ച ആഘോഷ ചടങ്ങ് റേഡിയോ അവതാരകൻ അനൂപ് കീച്ചേരി ഉദ്ഘാടനം നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസദ്ദീക്ക് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് റസാഖ് ഒരുമനയൂർ, പി.പി. അൻവർ, ദുബൈ കമ്മിറ്റി പ്രസിഡന്റ് സുധീർ, അബൂദബി കമ്മിറ്റി മെംബർ അഷ്റഫ്, ദുബൈ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ആർ.എം. കബീർ തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലാ കായിക പരിപാടികളില്‍ നിരവധിപേര്‍ പങ്കെടുത്തു. സെക്രട്ടറി പി.സി. ആസിഫ് സ്വാഗതവും ദുബൈ കമ്മിറ്റി ട്രഷറര്‍ ഷംസീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.