അബൂദബി: മൗനം കുറ്റകരമാകുന്ന ഒരു അവസ്ഥയിലാണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ പി.കെ. പാറക്കടവ്. സ്വാസ്ഥ്യത്തോടെ ജീവിക്കാൻ കഴിയുന്നുവെങ്കിൽ നാം ഭയപ്പെടേണ്ടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. അബൂദബി ഇസ്ലാമിക് കൾച്ചറൽ സെൻററിൽ (െഎ.സി.സി) തനിമ കലാസാഹിത്യ വേദി അബൂദബി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹാമിദലി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എ.എം. മുഹമ്മദ്, അബൂദബി മലയാളി സമാജം ജനറൽ സെക്രട്ടറി എ.എം. അൻസാർ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ വടക്കാങ്ങര പി.കെ. പാറക്കടവിനും എ.എം. മുഹമ്മദിനും മെമേൻറാ സമ്മാനിച്ചു. സുബൈർ വാണിമേൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.