‘ന​മ്മു​ടെ സ്വ​ന്തം മാ​മു​ക്കോ​യ’ പ​രി​പാ​ടി​യു​ടെ ആ​ദ്യ ബ്രോ​ഷ​ർ എം.​കെ. രാ​ഘ​വ​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ന​മ്മു​ടെ സ്വ​ന്തം മാ​മു​ക്കോ​യ’ ജ​നു​വ​രി 27ന്

​ദു​ബൈ: അ​ന്ത​രി​ച്ച ന​ട​ൻ മാ​മു​ക്കോ​യ​യു​ടെ സ്മ​ര​ണാ​ർ​ഥം മ​ല​ബാ​ർ പ്ര​വാ​സി (യു.​എ.​ഇ) സം​ഘ​ടി​പ്പി​ക്കു​ന്ന ‘ന​മ്മു​ടെ സ്വ​ന്തം മാ​മു​ക്കോ​യ’ പ​രി​പാ​ടി ജ​നു​വ​രി 27ന് ​ദു​ബൈ ഖി​സൈ​സി​ലെ ക്ര​സ​ൻ​റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മാ​മു​ക്കോ​യ​യു​ടെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കു​ന്ന ഡോ​ക്യു​മെ​ന്റ​റി​യും പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രെ​യും ഗാ​യ​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ക​ലാ​വി​രു​ന്നും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. മാ​മു​ക്കോ​യ​യു​ടെ അ​ഭി​ന​യ​യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ലാ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​രും സാം​സ്കാ​രി​ക നാ​യ​ക​രും മാ​മു​ക്കോ​യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ആ​ദ്യ ബ്രോ​ഷ​ർ ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​കെ രാ​ഘ​വ​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്തു. മോ​ഹ​ൻ വെ​ങ്കി​ട്ട്, ജ​മീ​ൽ ല​ത്തീ​ഫ്, വി​ജ​യ​ൻ കാ​ലി​ക്ക​റ്റ് നോ​ട്ട്​​ബു​ക്ക്, ഹാ​രി​സ് കോ​സ്മോ​സ്, മൊ​യ്‌​തു കു​റ്റ്യാ​ടി, ഇ​ഖ്ബാ​ൽ ചെ​ക്യാ​ട്, ബി.​എ നാ​സ​ർ, ജി​ജു കാ​ർ​ത്തി​ക​പ്പ​ള്ളി, മൊ​യ്‌​തു പേ​രാ​മ്പ്ര, നൗ​ഷാ​ദ് ഫ​റോ​ക്ക്, മു​ഹ​മ്മ​ദ് ഏ​റാ​മ​ല, ഷം​സീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Our Own Mamukkoya on 27th January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.