ദുബൈ: കാലത്തിനുമുന്നേ സഞ്ചരിച്ച മഹാ മനീഷിയായിരുന്നു പി.എ. ഇബ്രാഹിം ഹാജിയെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം ഹാജി സ്മൃതി സമ്മേളന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കെ.എം.സി.സി പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി അനുസ്മരണ പ്രഭാഷണം നടത്തി. പ്രാർഥന സദസ്സിന് അബ്ദുൽ ഹകീം തങ്ങൾ ഉദ്യാവർ നേതൃത്വം നൽകി. നാട്ടിൽ നിന്നെത്തിയ സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞിയെയും ജില്ല പ്രസിഡന്‍റ് അബ്ദുല്ലക്കുഞ്ഞിയെയും ആദരിച്ചു.
കാസർകോട് സി.എച്ച് സെന്‍റർ ഫൗണ്ടർ മെംബറായി തെരഞ്ഞെടുത്ത ജില്ല കെ.എം.സി.സി സെക്രട്ടറി ഫൈസൽ മുഹ്സിൻ, ദുബൈ വെൽഫെയർ സ്കീം കാമ്പയിനിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി, മൂന്നാം സ്ഥാനം ലഭിച്ച കാസർകോട് മണ്ഡലം കമ്മിറ്റി, കുടിശ്ശിക പിരിക്കലിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഹസ്കർ ചൂരി, മൂന്നാം സ്ഥാനം നേടിയ ഷബീർ കൈതക്കാട്, കെ.എം.സി.സി വെൽഫയർ സ്കീം സാങ്കേതിക വിദ്യ ലഭ്യമാക്കിക്കൊടുത്ത വെൽഫെയർ സ്‌കീം ജില്ല കൺവീനർ ഇസ്മായിൽ നാലാം വാതുക്കൽ, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുനീർ ബേരിക്ക, വെൽഫെയർ കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫൈസൽ പട്ടേൽ, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, സഫ്വാൻ അണങ്കൂർ, സുബൈർ അബ്ദുല്ല, ഹാഷിം മഠത്തിൽ, സലാം മാവിലാടം, നിസാർ നങ്ങാരത്ത്, റാഷിദ് പടന്ന, റാഷിദ് ആവിയിൽ എന്നിവരെ അനുമോദിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ അഡ്വ. സാജിദ് അബൂബക്കർ, ഹംസ തൊട്ടി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെർക്കള, ഒ.കെ. ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ കാദർ അരിപ്പാമ്പ്ര, സാദിഖ് തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.