അബൂദബി: അബൂദബി സാംസ്കാരികവേദിയുടെ മൂന്നാമത് പത്മരാജന് പുരസ്കാരം നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ക്ക് സമ്മാനിച്ചു.
അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ദൃശ്യം പ്രോഗ്രാമില്‍ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് ആന്‍ഡ് എജുക്കേഷന്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ് അവാര്‍ഡ് കൈമാറി. പത്മരാജന്റെ ഓർമകള്‍ പങ്കുവെച്ച് രഞ്ജി പണിക്കര്‍ സംസാരിച്ചു.
അബൂദബി സാംസ്കാരിക വേദി പ്രസിഡന്റ് ടി.വി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. അബൂദബി കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ അല്‍ ഷെഹി, ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാഹാജി.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി, ലുലു എക്സ്ചേഞ്ച് അഡ്മിനിസ്ട്രേഷന് മാനേജര്‍ സലിം ചിറക്കല്‍, അബൂദബി സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി അനൂപ് നമ്പ്യാര്‍, രക്ഷാധികാരിമാരായ കേശവന് ലാലി, ഷാനവാസ് മാധവന്, വര്‍ക്കിങ് പ്രസിഡന്റ് സാബു അഗസ്റ്റിന്, ആര്‍ട്സ് സെക്രട്ടറി റാഫി പെരിഞ്ഞനം, ദൃശ്യം ഡയറക്ടര്‍ എം.കെ. ഫിറോസ്, പ്രോഗ്രാം കോഓഡിനേറ്റര്‍ സലിം നൗഷാദ്.
അന്‍സാര്‍ വെഞ്ഞാറമൂട്, വേദി ജനറല്‍ സെക്രട്ടറി ബിമല്‍ കുമാര്‍, ട്രഷറർ മുജീബ് അബ്ദുല്‍ സലാം, നിത്യ സുജിത്ത് എന്നിവർ സംസാരിച്ചു. പത്മരാജന് സിനിമകളിലൂടെ നടത്തിയ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായിരുന്നു. ഫ്രാന്‍സിസ് ആന്റണി, സൗമ്യ, ഫര്ഹാന് നൗഷാദ്, മന്‍ജിത് ദിവാകര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.