ദുബൈ: എക്സ്പോ 2020 ദുബൈയിലെ പാകിസ്താൻ പവലിയനിൽ സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കടന്നു. മേള തുടങ്ങി 18 ദിവസത്തിനകമാണ് ഇത്രയും സന്ദർശകരെ ആകർഷിക്കാൻ പവലിയനായത്. ഇതോടെ നഗരിയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവലിയനുകളിലൊന്നായി ഇത് മാറി. നിറങ്ങളിൽ മുങ്ങിയ ബാഹ്യഭാഗമാണ് സന്ദർശകരെ പവലിയനിലേക്ക് ആകർഷിക്കുന്നത്. മേളയുടെ ആദ്യ ദിനത്തിൽ 8000 പേരാണ് പവലിയനിലെത്തിയത്. ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞദിവസം പവലിയൻ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.