ദുബൈ: കെ.എം.സി.സി പാലക്കാട് ജില്ല സമാപന കൗണ്‍സില്‍ യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി യൂസുഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല പ്രസിഡന്റ് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജന. സെക്രട്ടറി ജംഷാദ് വടക്കേതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസര്‍ ഒ. മൊയ്തു നേതൃത്വം നല്കി. മുഹമ്മദ് പട്ടാമ്പി അവതാരകനും ഫൈസല്‍ തുറക്കല്‍ അനുവാദകനുമായ പാനല്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ചു.
ഭാരവാഹികള്‍: ജംഷാദ് വടക്കേതില്‍ (പ്രസി), ഗഫൂര്‍ കെ.ടി(ജന. സെക്ര), ഇബ്രാഹിം ചളവറ (ട്രഷ), ടി.എം.എ സിദ്ദീഖ്, നജീബ് തെയ്യാലിക്കല്‍, ബഷീര്‍ പട്ടാമ്പി, ജമാല്‍ കോഴിക്കര, ഉമ്മര്‍ ഓങ്ങല്ലൂര്‍, സുഹൈല്‍ ഇ.പി, മുഹമ്മദ് പള്ളിക്കുന്ന് (വൈ. പ്രസി), അന്‍വര്‍ ഹല, അലി സി.വി, അനസ് ആമയൂര്‍, ഹമീദ് ഒറ്റപ്പാലം, സലിം പനമണ്ണ, ഷമീര്‍ കുമരനല്ലൂര്‍, എ.പി. ഹംസ (സെക്ര), ബഷീര്‍ മൗലവി, ഗഫൂര്‍ എറവക്കാട്, ഉമ്മര്‍ തട്ടത്താഴത്ത്, നിസാര്‍ പട്ടാമ്പി, ഫൈസല്‍ തിരുമിറ്റക്കോട്, റഷീദ് കൊണ്ടൂര്‍ക്കര, നാസര്‍ പടുവില്‍, ലത്തീഫ് പനമണ്ണ, മുജീബ് നടുത്തൊടി, റിയാസ് വയനാടന്‍ ലക്കിടി, അനസ് പാലക്കാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് അലി എറവക്കാട്, അനസ് മാടപ്പാട്ട്, അബ്ദുല്‍ ബാസിത് കൊപ്പം, ഷഫീഖ് മഠത്തിപ്പറമ്പ്, ഷബീബ് ഇ.കെ, നാസര്‍ അച്ചിപ്ര, അബ്ദുറഹ്മാന് മണ്ണാര്‍ക്കാട്, ഫിറോസ് തെങ്കര, ജാബിര്‍ വാഫി, ഫസല്‍ ആലൂര്, കബീര്‍ വല്ലപ്പുഴ സംബന്ധിച്ചു. അന്‍വറുല്ല ഹുദവി പ്രാർഥന നിര്‍വഹിച്ചു. ടി.എം.എ സിദ്ദീഖ് സ്വാഗതവും നജീബ് തെയ്യാലിക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.