അൽഐൻ: പാലക്കാട് കാപ്പൂർ സ്വദേശിയും അൽഐൻ ടൗണിലെ അൽറായ ഹോട്ടൽ ജീവനക്കാരനുമായ ചങ്കരത്ത് അബൂബക്കർ മകൻ അബ്ദുൽ റഷീദ് (കോയ-49) നിര്യാതനായി. അടുത്ത മാസം 17ന് നടക്കുന്ന മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം. റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്. അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.