ദുബൈ: പാം ജുമൈറയുടെ ഇരട്ടി വലുപ്പത്തിൽ പാം ജബൽ അലി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 110 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് പാം തിയിട്ടിരിക്കുന്നത്. ശൈഖ് മുഹമ്മദാണ് ഇക്കാര്യം ട്വിറ്ററിൽ വെളിപ്പെടുത്തിയത്. പദ്ധതി ലോഞ്ചിങ്ങിന്റെ വിഡിയോയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പാം ജബൽ അലിയിൽ 80 ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. 2033ഓടെ ദുബൈയുടെ സാമ്പത്തിക മേഖല ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമെന്ന പേരിലേക്ക് ഓരോ ദിവസവും പുതിയ പ്രോജക്ടുകളുമായി നടന്നടുക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ലോഞ്ചിങ് ചടങ്ങിൽ യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.