ദുബൈ: 36 വർഷമായി ഭക്ഷ്യസേവന ഉപകരണ വിതരണ രംഗത്തെ പ്രശസ്തരായ പാരാമൗണ്ട് ഗ്രൂപ് ജി.സി.സിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. 700 ലധികം ഉപഭോക്താക്കൾ ഇഫ്താർ വേദികളിൽ സംബന്ധിച്ചു. ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതായി ഇഫ്താർ സംഗമങ്ങൾ.
കൂടാതെ പാരാമൗണ്ട് ഗ്രൂപ്പിലെ ജീവനക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഒത്തുചേരലിന്റെ വേദികൂടിയായി ഇഫ്താർ സംഗമം. മാർച്ച് 15ന് ഒമാനിലെ ഇന്റർസിറ്റി ഹോട്ടലിലും 21ന് യു.എ.ഇയിലെ പുൾമാൻ ഹോട്ടലിലും 24ന് ഖത്തറിലെ സൈട്യൂൻ റസ്റ്റാറന്റിലുമാണ് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചത്.
ഇക്കാലമത്രയും പാരാമൗണ്ട് ഗ്രൂപ്പിനെ ചേർത്തുപിടിച്ചവർക്ക് എം.ഡി കെ.വി ശംസുദ്ദീൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.