അബൂദബി: കുട്ടികളുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര മാതാപിതാക്കള്‍ക്ക് അപ്പപ്പോള്‍ അറിയാനുള്ള സൗകര്യവുമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട്.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂള്‍ ബസ് സര്‍വിസുകളെ സഹായിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷനാണ് ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് വികസിപ്പിച്ചെടുത്ത്.
ആറായിരത്തിലേറെ സ്കൂള്‍ ബസുകള്‍ക്ക് ഗുണംചെയ്യുന്നതാണ് ആപ്ലിക്കേഷനെന്ന് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ആക്ടിങ് സി.ഇ.ഒ ഫര്യല് തവക്കുല്‍ അറിയിച്ചു. സ്കൂള്‍ ബസ് സര്‍വിസ് മേഖലയില്‍ നാലുപതിറ്റാണ്ട് നീണ്ട അനുഭവപരിചയവുമായാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് സേവനങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതെന്നും സാധാരണ സര്‍വിസുകളില്‍നിന്ന് നവീന ആപ്ലിക്കേഷെൻറ സഹായത്തോടെ മികച്ച സര്‍വിസുകള്‍ പ്രദാനം ചെയ്യാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.
വീട്ടില്‍നിന്ന് സ്കൂളിലേക്ക് പുറപ്പെടുമ്പോഴും സ്കൂളില്‍നിന്ന് തിരിച്ച് വീട്ടിലേക്കുമുള്ള വിദ്യാര്‍ഥികളുടെ സഞ്ചാരം മാതാപിതാക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയും.
സ്കൂളുകളുടെ സഞ്ചാരപഥം, ദിവസേനയുള്ള ട്രിപ്പുകള്‍, ക്ലാസിൽ ഹാജരാകാത്ത കുട്ടികള്‍, മറ്റു ബസുകളിലേക്ക് മാറിയ കുട്ടികള്‍, അത്യാഹിതഘട്ടങ്ങളിലെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ മുതലായവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.