മാ​താ​പി​താ​ക്ക​ൾ പി​രി​ഞ്ഞു; ഭി​ക്ഷാ​ട​ന​ത്തി​നി​റ​ങ്ങി​യ 14കാ​ര​നെ​ പൊ​ലീ​സ്​ ര​ക്ഷി​ച്ചു

ദു​ബൈ: കു​ടും​ബ​പ്ര​ശ്ന​​ത്തെ തു​ട​ർ​ന്ന്​ മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​തോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങി ഭി​ക്ഷാ​ട​നം ന​ട​ത്തി​യ 14കാ​ര​ന്​ ര​ക്ഷ​ക​രാ​യി ദു​ബൈ പൊ​ലീ​സ്.

എ​മി​റേ​റ്റി​ലെ ഒ​രു പ​ള്ളി​ക്ക്​ സ​മീ​പം യാ​ച​ന ന​ട​ത്തു​ന്ന കു​ട്ടി​യെ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​യു​ക​യും പി​താ​വ്​ പു​ന​ർ​വി​വാ​ഹി​ത​നാ​വു​ക​യും ചെ​യ്ത​തോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണെ​ന്ന്​ വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. താ​മ​സ​ക്കാ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ്​ പൊ​ലീ​സ്​ കു​ട്ടി യാ​ച​ന ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി ഏ​തു രാ​ജ്യ​ക്കാ​ര​നാ​ണെ​ന്നും മ​റ്റു വി​വ​ര​ങ്ങ​ളും പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം പൊ​ലീ​സ്​ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കു​ട്ടി മാ​താ​വി​നൊ​പ്പം ക​ഴി​യു​ന്ന​തി​ന്​ ര​ക്ഷി​താ​ക്ക​ൾ ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തു​ക​യും ചെ​യ്തു. 14കാ​ര​ന്‍റെ ജീ​വി​ത​ത്തി​ന്​ പു​തി​യ തു​ട​ക്കം സ​മ്മാ​നി​ക്കു​ന്ന​താ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്ന്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ബ്രി. ​അ​ലി സാ​ലിം അ​ൽ ശം​സി പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ൾ മ​ക്ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കു​ടും​ബ​ക​ല​ഹ​ങ്ങ​ൾ അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല​ല്ലാ​തെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. അ​തോ​ടൊ​പ്പം യാ​ച​ക​രോ​ട്​ അ​നു​ക​മ്പ കാ​ണി​ക്ക​രു​തെ​ന്നും പ​ണം ന​ൽ​ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

റ​മ​ദാ​നി​ലെ ഭി​ക്ഷാ​ട​ന വി​രു​ദ്ധ കാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ പൊ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ര​ണ്ടാ​ഴ്ച​ക്കി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന്​ 202പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും എ​ത്തി​യ​ത്​ സ​ന്ദ​ർ​ശ​ന വി​സ​യി​ലാ​ണെ​ന്നും റ​മ​ദാ​നി​ൽ ജ​ന​ങ്ങ​ളു​ടെ അ​നു​ക​മ്പ മു​ത​ലെ​ടു​ത്ത്​ വേ​ഗ​ത്തി​ൽ പ​ണ​മു​ണ്ടാ​ക്കു​ക​യാ​ണ്​ ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Parents separated; Police rescued 14-year-old from begging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.