അൽഐൻ: സെൻറ് സയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമേനിയുടെ സപ്തതിയോട് അനുബന്ധിച്ച് 70 വയസ്സ് പൂർത്തിയായ ഇടവക അംഗങ്ങളെ ആദരിച്ചു. ഇടവക വാർഷിക സമ്മേളനത്തിൽവെച്ച് വികാരി ഫാ. ജോൺസൺ ഐപ്പ് അംഗങ്ങളായ തോമസ് മണപ്പള്ളിൽ, അന്നമ്മ വർഗീസ് എന്നിവരെ ആദരിച്ച് പൊന്നാട അണിയിച്ചു. ഇടവക ട്രസ്റ്റി തോമസ് ഡാനിയേൽ, സെക്രട്ടറി ഷാജി മാത്യു, സംഘടന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.