അജ്മാന്: അജ്മാനിലെ പാര്‍ക്കുകളും നഗരത്തിലെ പൊതു ഒത്തുചേരല്‍ കേന്ദ്രങ്ങളും ഞായറാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സന്ദര്‍ശകര്‍ക്ക് കോവിഡ് പടരാതിരിക്കാനുള്ള കർശന മുൻകരുതലുകളും പ്രതിരോധ നടപടികളും അനുസരിച്ചായിരിക്കും ഇവ തുറക്കുക.
സമഗ്രമായ സുരക്ഷ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ എമിറേറ്റ്സ് പാർക്കുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകുന്നതിനായാണ് വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്നും വകുപ്പ് മേധാവി അബ്ദുല്‍ റഹ്മാന് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. സന്ദർശകരുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ച് ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖംമൂടികളും കൈയുറകളും ധരിക്കാനും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയമങ്ങൾ മാനിക്കാനും നിര്‍ദേശിച്ചു. പാർക്കിെൻറ എല്ലാ ഭാഗങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ, വെയ്റ്റിങ് റൂമുകൾ, വിശ്രമമുറികൾ, നടത്ത ട്രാക്കുകൾ എന്നിവ ദിവസം മുഴുവൻ അണുനശീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളടക്കം എല്ലാ സന്ദര്‍ശകരും മുഴുസമയവും മാസ്ക് ധരിക്കണമെന്നും അല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗം ബാധിച്ചവരെ കണ്ടെത്താന്‍ തെർമോമീറ്ററുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു പേരിൽ കൂടുതലുള്ള കൂട്ടങ്ങൾ അനുവദിക്കില്ല. അധികൃതര്‍ നിര്‍ണയിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഭക്ഷണ പാനീയങ്ങള്‍ അനുവദിക്കൂ. കുട്ടികളടക്കമുള്ളവരുടെ സുരക്ഷ മുന്‍കരുതലിെൻറ ഭാഗമായി കൂട്ടം കൂടിയുള്ള വിനോദങ്ങള്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നടപടിക്രമങ്ങൾ തുടരും. സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.