സിറ്റി മാരത്തൺ: ദുബൈ റോഡുകളിൽ വെള്ളിയാഴ്​ച ഭാഗിക ഗതാഗത നിയന്ത്രണം

ദുബൈ: ദുബൈ നഗരത്തിൽ വെള്ളിയാഴ്​ച സിറ്റി മാരണത്തൺ നടക്കുന്നതിനാൽ ചില റോഡുകളിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണമേർപ്പെടുത്തുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. ഫിനാൻഷ്യൽ സ​െൻറർ റോഡ്, ബൗർസ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, അൽ ഉംലാത്ത്, അൽ സുഖൂഖ് എന്നീ റോഡുകളിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

രാവിലെ ആറു മുതൽ 10 വരെയാണ് ഗതാഗത നിയന്ത്രണം. വാഹന യാത്രക്കാർ ശൈഖ് സാഇദ് റോഡ് വഴിയോ അൽ ഖൈൽ റോഡ് വഴിയോ അല്ലെങ്കിൽ മറ്റു ബദൽ മാർഗങ്ങൾ വഴിയോ പോകണമെന്ന് ആർ.ടി.എ വ്യക്തമാക്കി.

Tags:    
News Summary - partial traffic control in Dubai roads -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.