ദുബൈ: 4.25 കി.ഗ്രാം കഞ്ചാവുമായി ആഫ്രിക്കൻ വംശജയായ യാത്രക്കാരി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. കാർ എയർഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തതെന്ന് ദുബൈ കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി.
വിവിധ കസ്റ്റംസ് യൂനിറ്റുകളുടെ ഏകോപനവും നിരോധിത വസ്തുക്കൾ കടത്തുന്നത് തടയുന്നതിലുള്ള അതിവേഗ നടപടികളുമാണ് കഞ്ചാവ് കണ്ടെടുക്കാൻ സഹായിച്ചതെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് വകുപ്പ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.
ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ ലഗേജിൽ സംശയകരമായ രീതിയിൽ വസ്തു കസ്റ്റംസ് ഉദ്യോഗസ്ഥൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡിപാർച്ചർ ഗേറ്റിന് സമീപത്തെ പരിശോധന കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രഹസ്യമായ നിലയിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ദുബൈ പൊലീസ് നാർകോട്ടിക്സ് കൺട്രോൾ വിഭാഗത്തിന് നിയമ നടപടികൾക്കായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.