ദുബൈ: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ദുബൈ വിമാനം അടിയന്തരമായി നിലത്തിറക്കി. ദുബൈയിൽനിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് പോയ ഫ്ലൈ ദുബൈയുടെ എഫ്.ഇസഡ് 523 വിമാനമാണ് പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയത്.
59കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഉച്ചക്ക് 1.45ന് ദുബൈയിൽനിന്ന് പറന്നുയർന്ന വിമാനം രാത്രി 8.30നാണ് ധാക്കയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ, 8.17ന് കറാച്ചിയിൽ ഇറക്കുകയായിരുന്നു.
ലാൻഡിങ്ങിനുശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും ഫ്ലൈ ദുബൈ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.