ഇത്തിഹാദ്​ റെയിലിൽ പാസഞ്ചർ ട്രെയിനുകളും ഓടും; 50 മിനിറ്റിൽ ദുബൈയിൽ നിന്ന്​ അബൂദബിയിലെത്താം

ദുബൈ: രാജ്യത്തി​െൻറ എല്ലാ എമിറേറുകളെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ സ്വപ്​ന പദ്ധതിയായ ഇത്തിഹാദ്​ റെയിലിൽ പാസഞ്ചർ ട്രെയിനുകളും ഓടും. നിർമാണം പുരോഗമിക്കുന്ന റെയിൽ പദ്ധതി ചരക്ക് കടത്തിന്​ ഉപയോഗപ്പെടുത്തുമെന്ന്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. ആദ്യമായാണ്​ യാത്രക്കാരെയും വഹിച്ച്​ ട്രെയിൻ സർവീസ്​ നടത്തുമെന്ന്​ ഔദ്യോഗികമായി സ്​ഥിരീകരിക്കുന്നത്​.

200ബില്യൺ ദിർഹം ചിലവ്​ വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽ നിന്ന്​ അബൂദബിയിലേക്ക്​ 50മിനിറ്റിലും അബൂദബിയിൽ നിന്ന്​ ഫുജൈറയിലേക്ക്​ 100മിനുറ്റിലും എത്തിച്ചേരാനാകും. ഏഴ്​ എമിറേറ്റുകളിലെ 11സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ്​ റെയിൽ പദ്ധതി കടന്നുപോവുന്നത്​.

വരാനിരിക്കുന്ന 50 വർഷം യു.എ.ഇയെ ഏകീകരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയിലെന്ന്​ പുതിയ പ്രഖ്യാപനം നടത്തി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Passenger trains will also run on the Etihad Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-07 04:55 GMT