അബൂദബി: അബൂദബിയിലെത്തുന്ന യാത്രക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കിയേക്കും. ജൂലൈ ഒന്ന് മുതൽ ക്വാറൻറീൻ ഒഴിവാക്കാനാണ് ആലോചിക്കുന്നെതന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പിലെ ടൂറിസം ആൻഡ് മാർക്കറ്റിങ് സെക്ടർ എക്‌സിക്യൂട്ടിവ് ഡയറക്ടർ അലി അൽ ഷൈബ വ്യക്തമാക്കി. അറബ് ട്രാവൽ മാർക്കറ്റിെൻറ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പത്ത് ദിവസമാണ് അബൂദബിയിലെത്തുന്ന വിമാന യാത്രക്കാർക്ക് ക്വാറൻറീൻ. ടൂറിസം രംഗം തിരിച്ചെത്തുന്നതിെൻറ ഭാഗമായി ഈ ക്വാറൻറീൻ ഒഴിവാക്കാനാണ് പദ്ധതി. ദുബൈക്ക് സമാനമായി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരെ ക്വാറൻറീനിൽ നിന്നൊഴിവാക്കും.
നിലവിൽ വാക്സിനെടുത്തവർക്കും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ക്വാറൻറീനിൽ ഇളവുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്തതിനാൽ ഇന്ത്യക്കാർക്ക് ക്വാറൻറീൻ നിർബന്ധമാണ്. യു.എ.ഇയിൽ കോവിഡ് ബാധിതർ കുറയുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനം.
അബൂദബിയിലെ ടൂറിസം പ്രവർത്തനങ്ങൾ ജൂലൈ ആദ്യം മുതൽ പുനരാരംഭിക്കുമെന്നും അലി അൽ ഷെബ വ്യക്തമാക്കി. ലോകരാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും അന്താരാഷ്ട്ര സന്ദർശകരെയും അബൂദബിയിലേക്ക് വീണ്ടും ആകർഷിക്കാൻ പദ്ധതിയൊരുക്കും. ടൂറിസം വികസനത്തിെൻറ ഭാഗമായി അഞ്ച് വർഷത്തിനകം 5000 പുതിയ ഹോട്ടൽ മുറികൾ അബൂദബി ഹോട്ടൽ മേഖലയിൽ അധികമായി വരും.മഹാമാരിയുടെ സമയത്തും അബൂദബിയിലെ ഹോട്ടൽ ഒക്യുപൻസി നിരക്ക് 70 ശതമാനത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.