ദുബൈ: ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പാസ്പോർട്ട് രഹിത യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക. നവംബർ അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. സുഗമവും തടസ്സമില്ലാത്തതുമായ യാത്രക്കായി ഇലക്ട്രോണിക് ഗേറ്റുകള്ക്കുപകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ വിമാനത്താവളത്തിൽ പുതിയ സംവിധാനം ഒരുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് പൂര്‍ണമായും സ്പര്‍ശനരഹിത യാത്ര സുഗമമാക്കാന്‍ ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.