ദുബൈ: ദുബൈ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ഒക്ടോബർ ഒന്നിന് അൽ ദൈദ് ക്രിക്കറ്റ് വില്ലേജിൽ നടക്കും. ദേര വേവ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം അൽ ഹമാവി എം.ഡി മുക്താർ മൗറീഷ്യസ്, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടിക്ക് നൽകി പ്രകാശനം ചെയ്തു. ഷംസു പാടലടുക്ക ടീമുകളെ പരിചയപ്പെടുത്തി. ചടങ്ങിൽ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ദുബൈ കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ ഉറുമി, സാമൂഹിക പ്രവർത്തകരും വിവിധ മേഖലകളിൽ അറിയപ്പെടുന്നവരുമായ ജലാൽ തായൽ, തൽഹത്ത് ടിഫാ, ജാഷിർ കുമ്പള തുടങ്ങിയവർ ആശംസകളറിയിച്ചു.
നസീറ മുക്താർ, സുലൈമാൻ പാടലടുക്ക, ഷൗക്കത്ത് ബദിയടുക്ക, ഹാരിസ് മുട്ടം, അർഷാദ് മാടത്തടുക്ക, റൈഹാന അബ്ദുൽ അസീസ്, ജസീല ഹാരിസ്, സാബിത് ചെർക്കള, സാബിത് പാടലടുക്ക, സഹീർ മൊഗ്രാൽ, ഷാദ് കന്യപ്പാടി, ഷമീം, ജുനൈദ്, അഫ്സൽ എം.എസ്.ടി, ഷെറു അറന്തോട്, ടീം ഓണർമാരായ ഹൈദർ പാടലടുക്ക, നൗഫൽ നീർച്ചാൽ, റിയാസ് പാടലടുക്ക, മഷൂദ് (മച്ചു) പാടലടുക്ക തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. നൗഷാദ് പാടലടുക്ക, സലാം ബാപ്പാലിപ്പൊനം, താജു പാടലടുക്ക, സമദ് മാന്യ, കബീർ മാടത്തടുക്ക, സഈദ് നീർച്ചാൽ തുടങ്ങിയവർ താരലേലം നിയന്ത്രിച്ചു. ഫാൽക്കൺ ഹിറ്റേഴ്സ്, നൈറ്റ് കിങ്സ് ദുബൈ, എ.ആർ സ്പോർട്ടിങ്, ബ്ലൂ ഡ്രാഗൺ എം.എസ്.ടി, സജ്ജാ സ്പോർട്ടിങ് എന്നീ ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.