ദുബൈ: ലോകം ഉറ്റുനോക്കുന്ന ദുബൈ എക്സ്പോ 2020യിൽ ദുബൈയിൽ വലിയ പവലിയനുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) പങ്കെടുക്കുന്നു. സമകാലികരീതിയിൽ രൂപകൽപന ചെയ്യുന്ന പവലിയനിൽ ദീവയുടെ നൂതനപദ്ധതികളും സംരംഭങ്ങളും സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കും. സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന പവിലിയനാണ് സ്ഥാപനം ഒരുക്കുകയെന്ന് ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് ആൽ തയാർ പറഞ്ഞു.
പവിലിയനിൽ 2030ഓടെ 5000 മെഗാവാട്ട് ശേഷിയിൽ ഊർജമുൽപാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിനെയാണ് പ്രധാനമായും പരിചയപ്പെടുത്തുക. ദീവയുടെ പവലിയനിൽ പുതുതായി നിർമിക്കുന്ന ആസ്ഥാനമായ 'അൽ ഷിറാഅ'യുടെ മോഡലും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.