ദുബൈ: എസ്.എസ്.എൽ.സി പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് മടങ്ങവെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസി മഞ്ചക്കൽ പവിത്രെൻറ കുടുംബത്തിന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിെൻറ സഹായം കൈമാറി. ഡോ. ഷംഷീറിെൻറ അഭ്യർഥനയെ തുടർന്ന് എക്സൈസ്, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനാണ് പവിത്രെൻറ കുറ്റ്യാടി കായക്കൊടിയിലെ വീട്ടിലെത്തി അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറിയത്. വി.പി.എസ് ഹെൽത്ത്കെയർ ഇന്ത്യ ഡയറക്ടർ ഹാഫിസ് അലി ഉള്ളാട്ട്, മുൻ എം.പി പി. സതീദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മകന് മികച്ച വിദ്യാഭ്യാസം നൽകുകയെന്ന പവിത്രെൻറ ആഗ്രഹം പൂർത്തിയാക്കാൻ മകൻ ധനൂപിെൻറ ഡിഗ്രിവരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ ഡോ. ഷംഷീർ സന്നദ്ധതയറിയിച്ചിരുന്നു. ധനൂപിെൻറ പഠനാവശ്യങ്ങൾക്കായി ലാപ്ടോപ്പും ഡോ. ഷംഷീർ നൽകിയിട്ടുണ്ട്.
പവിത്രൻ ജൂൺ 30ന് ആണ് റാസൽഖൈമ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. പവിത്രെൻറ ആകസ്മിക വിയോഗം പ്രവാസലോകത്ത് തീരാവേദനയായിരുന്നു. വിയോഗ വാർത്തയറിഞ്ഞാണ് ഡോ. ഷംഷീർ വയലിലിൽ കുടുംബത്തെ സഹായിക്കാൻ സന്നദ്ധതയറിയിച്ചത്.പവിത്രെൻറ തൊഴിൽനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുമിടെ കുടുംബത്തിന് പ്രതീക്ഷ നൽകിയ വിജയമായിരുന്നു മകേൻറത്. കുടുംബത്തിെൻറ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പ്രവാസിസമൂഹം നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പിതാവിെൻറ വിയോഗവാർത്തയറിഞ്ഞ് സഹായവും പിന്തുണയുമറിയിച്ച ഡോ. ഷംഷീറിനും മറ്റു പ്രവാസി മലയാളികൾക്കും ധനൂപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.