അബൂദബി: കണ്ണൂര്‍ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് യു.എ.ഇയില്‍നിന്ന് കൂടുതല്‍ സര്‍വിസ് അനുവദിക്കണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതില്‍ പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം പ്രതിഷേധിച്ചു. യു.എ.ഇയില്‍ വിദ്യാലയങ്ങളുടെ അവധിക്കാലം വരാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം സാധാരണക്കാരായ പ്രവാസികളെയും കുടുംബാംഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിക്കും. കേരളസര്‍ക്കാര്‍ നിരന്തരം കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തിയിട്ടും അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
വിദേശ കമ്പനികളുടെ സര്‍വിസുകളില്ലാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രതീരുമാനം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്തുന്ന ഒരേയൊരു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പ്രവാസികളെ പിഴിയുകയാണ്. പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.