അബൂദബി: പീപിള്‍സ് കള്‍ചറല്‍ ഫോറം(പി.സി.എഫ്) അബൂദബി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ജോസ് ജോണ്‍ പി.സി.എഫ് പ്രവര്‍ത്തകര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ ലോഞ്ചിങ്, പി.സി.എഫ് അബൂദബി എമിറേറ്റ്സ് കമ്മിറ്റി പ്രസിഡൻറ് അബ്ദുഖാദര് കോതച്ചിറക്ക് നല്കി നിര്‍വഹിച്ചു.
പി.സി.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് മന്‍സൂര്‍ അലി പട്ടാമ്പി, ജി.സി.സി ഗ്ലോബല്‍ അംഗം ഇല്യാസ് തലശ്ശേരി എന്നിവര്‍ സിയാദ് അഹമ്മദ്, നിധിന് തൈവളപ്പില്‍ എന്നിവര്‍ക്ക് ഉപഹാരം നല്കി. ലത്തീഫ് കടവല്ലൂര്‍, സിദ്ദീഖ്, ഇബ്രാഹിം പട്ടിശ്ശേരി, മുഹമ്മദ് കല്ലന്, റഷീദ് പട്ടിശ്ശേരി, മുസ്തഫ കുമ്മാലി, റഷീദ് തിരുവത്ര, അബ്ദുറഹീം, ശിഹാബ് എന്നിവർ സന്നിഹിതരായിരുന്നു. വി.പി. ഇസെഡ് ഗ്രൂപ്പിന്റെ സഹകരണത്തോടെ എല്‍.എല്‍.എച്ച് ആശുപത്രിയിലാണ് ക്യാമ്പ് നടത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.