വീട്ടിലെത്തി പി.സി.ആർ പരിശോധന; വിളിപ്പുറത്തുണ്ട്​ 'കരീം'

ദുബൈ: വീട്ടിലെത്തി പി.സി.ആർ പരിശോധന നടത്തുന്ന സംവിധാനവുമായി 'കരീം' (Careem). മൊബൈൽ ആപ്​ വഴി ബുക്ക്​ ചെയ്​താൽ മണിക്കൂറുകൾക്കകം നഴ്​സ്​ വീട്ടി​െലത്തും. റസിഡൻസ്​ വിസയിലുള്ളവർക്കും സന്ദർശകവിസക്കാർക്കും സേവനം ഉപയോഗിക്കാം. 199 ദിർഹമാണ്​ നിരക്ക്​. സമയവും സ്​ഥലവും ഉപഭോക്​താക്കൾക്ക്​ തീരുമാനിക്കാം. ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെ അംഗീകാരമുള്ള നഴ്​സാണ്​ വീട്ടിലെത്തി പരിശോധന നടത്തുന്നത്​.

24 മണിക്കൂറിനകം ഫലം നൽകും. പ്രായമായവർക്ക്​ ഏറെ ​ഉപകാരപ്രദമായ നടപടിയാണിത്​. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നതിന്​ കോവിഡ്​ പരിശോധനാഫലം നിർബന്ധമാണ്​. പുറത്തിറങ്ങുന്നത്​ ഒഴിവാക്കി വീട്ടിൽതന്നെ പരിശോധന നടത്താനുള്ള സൗകര്യമാണ്​ ഒരുക്കിയിരിക്കുന്നത്​. യു.എ.ഇയിൽ ദിവസവും 2.5 ലക്ഷം മുതൽ മൂന്ന്​ ലക്ഷം വരെ കോവിഡ്​ പരിശോധനകളാണ്​ നടത്തുന്നത്​. 2000ൽ താഴെ പേർക്ക്​ മാത്രമാണ്​ രോഗം സ്​ഥിരീകരിക്കുന്നത്​.

Tags:    
News Summary - PCR check at home; 'Kareem' is on call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.