അബൂദബി-ഇന്ത്യ യാത്രക്കാർക്ക്​ പി.സി.ആർ നിർബന്ധം

അബൂദബി: അബൂദബി വിമാനത്താവളത്തിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം കരുതണമെന്ന്​ എയർ ഇന്ത്യ എക്സ്​പ്രസ്​. ഇന്ത്യയിൽ വാക്സിനെടുത്തവർക്കും ഈ നിബന്ധന ബാധകമായിരിക്കും. നേരത്തെ, ഇന്ത്യയിൽ നിന്ന്​ വാക്​സിനെടുത്തവർക്ക്​ യാത്രക്ക്​ മുൻപ്​ പി.സി.ആർ പരിശോധന ആവശ്യ​മില്ലെന്ന്​ എയർ ഇന്ത്യ ഉൾപെടെയുള്ള വിമാനകമ്പനികൾ അറിയിച്ചിരുന്നു. ഇതിൽ നിന്നാണ്​ അബൂദബിയെ ഒഴിവാക്കിയത്​.

അതേസമയം, ദുബൈ ഉൾപെടെയുള്ള മറ്റ്​ എമിററ്റേുകളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ സഞ്ചരിക്കുന്നവർക്ക്​ പി.സി.ആർ ആവശ്യമില്ലെന്ന്​ എയർ അറേബ്യയും അറിയിച്ചു. ഇന്ത്യയിൽ നിന്ന്​ രണ്ട്​ ഡോസ്​ വാക്സിൻ പൂർത്തീകരിച്ചവർക്ക്​ മാത്രമാണ്​ ഇളവ്​. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്​പ്രസ്​, ഗോ എയർ, സ്​പൈസ്​ ജെറ്റ്​ തുടങ്ങിയവർ നേരത്തെ തന്നെ ഈ ഇളവ്​ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - PCR mandatory for Abu Dhabi-India travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.