യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പി.സി.ആർ പരിശോധന ഒഴിവാക്കി

ദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ സഞ്ചരിക്കുന്നവർ യാത്രക്ക്​ മുൻപ്​ എടുക്കേണ്ടിയിരുന്ന പി.സി.ആർ പരിശോധന ഒഴിവാക്കി. വാക്സിനെടുത്തവർക്കാണ്​ ഇളവ്​. നേരത്തെ ഇന്ത്യയിൽ നിന്ന്​ വാക്സിനെടുത്തവർക്ക്​ മാത്രമായിരുന്നു ഇളവെങ്കിൽ പുതിയ നിർദേശ പ്രകാരം യു.എ.ഇയിൽ നിന്ന്​ വാക്സിനെടുത്തവർക്കും ഇനി മുതൽ പി.സി.ആർ വേണ്ട​

പി.സി.ആർ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.എ.ഇയെയും ഉൾപെടുത്തിയതതോടെയാണ്​ പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ്​ ലഭിച്ചത്​. ഇതോടെ കുവൈത്ത്​ ഒഴികെയുള്ള ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ യാത്ര ചെയ്യുന്നവർക്ക്​ പി.സി.ആർ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത്​ ഇല്ല. നിർദേശം പ്രാബല്യത്തിൽ വന്നു.

വാക്സിനേഷൻ സർട്ടിഫിക്കറ്റ്​ എയർസുവിധയിൽ അപ്​ലോഡ്​ ചെയ്യണം. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം. അഞ്ച്​ വയസിൽ താഴെയുള്ളവർക്ക്​ ഇളവുണ്ട്​. ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും പ്രതിഷധങ്ങൾക്കുമൊടുവിലാണ്​ കേന്ദ്രസർക്കാരിന്‍റെ തീരുമാനം.

Tags:    
News Summary - PCR test from UAE to India has been waived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.