വാക്സിനെടുക്കാത്ത സ്കൂൾ ജീവനക്കാർക്ക്​ ആഴ്ചയിൽ പി.സി.ആർ ടെസ്​റ്റ്

ദു​ബൈ: ദു​ബൈ​യി​ൽ സ്​​കൂ​ളു​ക​ൾ തു​റ​ന്ന​തി​നു​ പി​ന്നാ​ലെ സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. വാ​ക്സി​നെ​ടു​ക്കാ​ത്ത സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ആ​ഴ്ച​യി​ൽ പി.​സി.​ആ​ർ ടെ​സ്​​റ്റ് ന​ട​ത്ത​ണം. 11 മു​ത​ൽ പു​തി​യ നി​ബ​ന്ധ​ന നി​ല​വി​ൽ വ​രും. ഓ​ൺ​ലൈ​ൻ ക്ലാ​സെ​ടു​ക്കു​ന്ന​വ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​മാ​കു​ക​യോ വാ​ക്​​സി​നെ​ടു​ക്കു​ക​യോ ചെ​യ്യ​ണം.

ഓ​ൺ​ലൈ​ൻ വ​ഴി ക്ലാ​സെ​ടു​ക്കു​ന്ന​വ​ർ​ക്കും കാ​മ്പ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വി​ല്ലെ​ന്ന് കെ.​എ​ച്ച്.​ഡി.​എ അ​റി​യി​ച്ചു.ന​ഴ്സ​റി​ക​ൾ മു​ത​ൽ യൂ​നി​വേ​ഴ്സി​റ്റി​ക​ൾ വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഈ ​നി​യ​മം അ​നു​സ​രി​ക്ക​ണം.അ​തേ​സ​മ​യം, വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​പ​ര​മാ​യ ത​ട​സ്സ​മു​ള്ള​വ​ർ, ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ള​വു​ണ്ടാ​കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.